കൊച്ചി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന വിരുന്നു സല്‍ക്കാരത്തില്‍ പ്രമുഖ വ്യവസായിയും നിര്‍മ്മാതാവുമായ ബി ആര്‍ ഷെട്ടി, കിറ്റെക്‌സ് ഗ്രൂപ്പ് എം ഡി സാബു ജേക്കബ്, ചോയ്സ് ഗ്രൂപ്പ് മേധാവി ജോസ് തോമസ് തുടങ്ങി ഇരുപതിലേറെ പേര്‍ പങ്കെടുത്തു.
ഇന്ന് കൊച്ചിയില്‍ കഴിയുന്ന അമിത് ഷാ നാളെ രാവിലെ 10.അരയോടെ തിരുവനന്തപുരത്തെത്തും.ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ശിലാ സ്ഥാപനം അടക്കം നാളെയും മറ്റന്നാളുമായി തലസ്ഥാനത്ത് നിരവധി പരിപാടികളാണ് അമിത് ഷാക്കുള്ളത്.
