അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ഊന്നൽ അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷത്തോളം പേരെ ഒഴിവാക്കിയ വിഷയമാണ്. പട്ടികയിൽ നിന്ന് ഒഴിവായവരെ നുഴഞ്ഞു കയറ്റക്കാരെന്നാണ് അമിത് ഷാ വിശേഷിപ്പിക്കുന്നത്. അവരെ ചിതലുകളെന്നും വിളിക്കുന്നു.
ദില്ലി:നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദുത്വ ധ്രുവീകരണത്തിന് അസം പൗരത്വ പട്ടിക ആയുധമാക്കി ബിജെപി അധ്യക്ഷൻ അമിത് ഷാ. ഒരു നുഴഞ്ഞ് കയറ്റക്കാരനെയും രാജ്യത്ത് തുടരാൻ പാര്‍ട്ടി അനുവദിക്കില്ലെന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ പറഞ്ഞു. ബിജെപി ഭരണത്തെ നയിക്കുന്നത് ധ്രുവീകരണവും വിദ്വേഷവുമെന്ന് രുഹുൽ ഗാന്ധി വിമര്‍ശിച്ചു.
അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ഊന്നൽ അസം പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷത്തോളം പേരെ ഒഴിവാക്കിയ വിഷയമാണ്. പട്ടികയിൽ നിന്ന് ഒഴിവായവരെ നുഴഞ്ഞു കയറ്റക്കാരെന്നാണ് അമിത് ഷാ വിശേഷിപ്പിക്കുന്നത്. അവരെ ചിതലുകളെന്നും വിളിക്കുന്നു.
കോണ്‍ഗ്രസ് സര്‍ക്കാരുകളെ നയിക്കുന്നത് സ്നേഹവും സൗഹാര്‍ദവുമെന്ന് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ കോടീശ്വരൻമാരുടെ സര്‍ക്കാരെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഹുൽ, കര്‍ഷകരെ ഒപ്പം നിര്‍ത്താനാണ് ശ്രമം. മോദി സര്‍ക്കാരിന്‍റെ നയങ്ങളെല്ലാം ഇരുപതോളം വമ്പന്‍ പണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. മൂന്നുലക്ഷം കോടിയുടെ വായ്പാ ഇളവ് കോടീശ്വരൻമാര്‍ക്ക് നല്‍കുന്ന മോദി കര്‍ഷകരുടെ കടം എഴുതി തള്ളുന്നില്ലെന്ന് രാഹുൽ വിമര്‍ശിച്ചു.