രാംദേവിന്റെ കോടിക്കണക്കിന് അനുയായികളെ ലക്ഷ്യമാക്കിയാണ് സന്ദര്‍ശനം
ദില്ലി: 2019 ല് നടക്കാന് പോവുന്ന തെരഞ്ഞെടുപ്പിന് പിന്തുണ തേടി അമിത് ഷാ ബാബാ രാംദേവിനെ സന്ദര്ശിച്ചു. സംപര്ക്ക് ഫോര് സമര്ത്ഥന് എന്ന പദ്ധതിയുടെ ഭാഗമായാണ് സന്ദര്ശനം. ബാബാ രാം ദേവിന്റെ സഹായമുണ്ടെങ്കില് അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികളുടെ വോട്ടുറപ്പിക്കാന് സാധിക്കുമെന്ന് അമിത് ഷാ സന്ദര്ശനത്തിന് ശേഷം പറഞ്ഞു.
പാര്ട്ടിയെ നേരത്തെ സഹായിച്ചിട്ടുള്ള വിവിധ മേഖലയിലെ നേതാക്കന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള പദ്ധതിയാണ് സംപര്ക്ക് ഫോര് സമര്ത്ഥന്.
2014 ല് ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നവരേയും ഒരു ലക്ഷത്തില്പരം വീടുകളിലും സന്ദര്ശനം നടത്തുമെന്ന് അമിത് ഷാ പറഞ്ഞു. മോദി സര്ക്കാരിന്റെ നാലു വര്ഷത്തെ ഭരണം ഏറെ പുരോഗമനപരമായിരുന്നെന്ന് ബാബാ രാംദേവ് വിലയിരുത്തി. ബിജെപി സര്ക്കാരിന് എല്ലാ വിധ പിന്തുണയും രാംദേവ് ഉറപ്പ് നല്കി.
