ഇന്ത്യയിലെ പ്രമുഖ ക്ഷീര സഹകരണസംഘമായ അമുൽ പുതിയ ലോക സുന്ദരി മാനുഷി ചില്ലറെ ഉൾപ്പെടുത്തി പുതിയ ​പോസ്​റ്റർ പുറത്തിറക്കി. ‘മഹാകുഷി ചില്ലർ’ എന്ന തലക്കെ​ട്ടോടെയാണ്​ അമുലി​ന്‍റെ പോസ്​റ്റർ. അമുൽ, ഇത്​ ലോകത്തിന്​ നഷ്​ടപ്പെടുത്താന ആഗ്രഹിക്കുന്നില്ല എന്നും പോസ്​റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.

17 വർഷത്തിന്​ ശേഷം ഇന്ത്യക്ക്​ ലോക സുന്ദരിപ്പട്ടം കിട്ടിയെന്ന കുറിപ്പോടെയാണ്​ അമുൽ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റർ പോസ്​റ്റ്​ ചെയ്​തത്​. 

67-ാമത് എഡിഷന്‍ ലോകസുന്ദരിപ്പട്ടമാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരിയാനക്കാരി മാനുഷി ചില്ലര്‍ നേടിയത്. ആറാം തവണയാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യ സ്വന്തമാക്കുന്നത്.