മുംബൈ: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുംബൈ മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തുനീക്കി. സംഗമത്തിന് പൊലീസ് അനുമതിയില്ലെന്ന് കാട്ടിയാണ് നടപടി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥായാണെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പഡ് വര്‍ദ്ധന്‍ ആരോപിച്ചു. മുംബൈ സിറ്റിസണ്‍സ് കമ്മറ്റിയാണ് പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.