ഇന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്റെ മുസ്‌ലിമായ ഭാര്യയ്‌ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു. ഒരു മുസ്ലീം സ്ത്രീയുടെ പിന്നാലെ നടക്കുകയല്ലാതെ എന്ത് സംഭാവനയാണ് ദിനേഷ് ഗുണ്ടുറാവു കർണാടകയ്ക്ക് നൽകിയിട്ടുള്ളതെന്നായിരുന്നു ഹെഗ്ഡേയുടെ ആക്ഷേപം.
ദില്ലി: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഇന്ത്യയുടെ പരാജയമാണെന്നും കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യതയില്ലാത്ത അയാളെ പുറത്താക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വര്‍ഗീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പ്രസംഗങ്ങൾ കൊണ്ടാണ് അനന്ദ്കുമാർ ഹെഗ്‌ഡെ മാധ്യമശ്രദ്ധ പിടിച്ചെടുത്തിട്ടുള്ളത്. ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈകള്‍ വെട്ടിക്കളയണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹെഗ്ഡേ നടത്തിയ വിവാദ പരാമർശം.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്റെ മുസ്‌ലിമായ ഭാര്യയ്‌ക്കെതിരെയും പരാമര്‍ശം നടത്തിയിരുന്നു. ഒരു മുസ്ലീം സ്ത്രീയുടെ പിന്നാലെ നടക്കുകയല്ലാതെ എന്ത് സംഭാവനയാണ് ദിനേഷ് ഗുണ്ടുറാവു കർണാടകയ്ക്ക് നൽകിയിട്ടുള്ളതെന്നായിരുന്നു ഹെഗ്ഡേയുടെ ആക്ഷേപം. കൂടാതെ താജ്മഹൽ ശിവക്ഷേത്രമായിരുന്നെന്നും തേജോ മഹാല്യ എന്നായിരുന്നു ഈ ക്ഷേത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തരം വർഗീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങൾ തുടരെ പറഞ്ഞത് കൊണ്ടാണ് അനന്ദ്കുമാർ ഹെഗ്‌ഡെ മന്ത്രിയായി തുടരാൻ യോഗ്യതയില്ലാത്തയാളാണെന്ന് രാഹുൽ ഗാന്ധി രൂക്ഷവിമർശനം നടത്തിയത്. ഓരോ ഭാരതീയനും നാണക്കേടാണ് ഈ മന്ത്രി എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
