കോൺഗ്രസ്-ടിഡിപി ലയനത്തിന് സാധ്യതയില്ല രാഹുൽഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ലയനം എന്നല്ല അർത്ഥം അങ്ങനെ സംഭവിച്ചാൽ ആത്മഹത്യ ചെയ്യും
ആന്ധ്രാപ്രദേശ്: തെലുഗു ദേശം പാർട്ടി കോൺഗ്രസിൽ ലയിച്ചാൽ തൂങ്ങിമരിക്കുമെന്ന് ആന്ധ്രാപ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ കെ. ഇ. കൃഷ്ണമൂർത്തി. ''ടിഡിപി കോൺഗ്രസിൽ ലയിക്കാൻ യാതൊരു സാധ്യതയുമില്ല. എന്നാൽ അന്തിമതീരുമാനം പാർട്ടിയുടേത് മാത്രമാണ്. അങ്ങനെ സംഭവിച്ചാൽ ഞാൻ തൂങ്ങിമരിക്കും'' കൃഷ്മണമൂർത്തി മാധ്യമങ്ങളോട് പറഞ്ഞു. 2019 ലെ ഇലക്ഷനിൽ ടിഡിപി- കോൺഗ്രസ് ലയന സാധ്യതയുണ്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കൃഷ്ണമൂർത്തി.
കർണാടക മുഖ്യമന്ത്രി എച്ച്. ഡി. ദേവഗൗഢയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. അഴിമതിയും പാരമ്പര്യഭരണവും കൈ മുതലാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് കൃഷ്ണമൂർത്തി പറയുന്നു.
കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് തെലുഗുദേശം പാർട്ടി മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. വൈഎസ്ആർ കോൺഗ്രസ്സും ബിജെപിയും തമ്മിൽ നടത്തിയ രഹസ്യ ധാരണയുടെ ഭാഗമായുള്ള നാടകമാണ് എംപിമാരുടെ രാജിയിലേക്ക് നയിച്ചത്. രാഹുൽ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് ടിഡിപി ലയനം എന്നല്ല അർത്ഥമാക്കുന്നതെന്നും കെ. ഇ. കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.
