ടെലിവിഷന്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായ ജോര്‍ജ് പുളിക്കന്റെ വെബ് എക്സ്ക്ലൂസീവ് പ്രോഗ്രാം www.asianetnews.tvയില്‍ തുടങ്ങി. 'അങ്ങനെയാണ് ഇങ്ങനെയായത്' - എന്നാണ് പ്രോഗ്രാമിന്റെ പേര്. രണ്ടര മുതല്‍ അഞ്ച് മിനുട്ട് വരെയാണ് പ്രോഗ്രാമിന്റെ ദൈര്‍ഘ്യം. ഇനി മുതല്‍ നിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ www.asianetnews.tvയിലൂടെ 'അങ്ങനെയാണ് ഇങ്ങനെയായത്' - കാണാം. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജിലൂം യൂ ട്യൂബ് ചാനലിലും ഓരോ എപ്പിസോഡും ലഭ്യമാകും.


രാഷ്ട്രീയ സാമൂഹ്യ രംഗത്തെ സംഭവവികാസങ്ങള്‍, വ്യക്തിഗത പരിണാമങ്ങള്‍, സംഘടനകളുടെയും പാര്‍ട്ടികളുടെയും മാറ്റങ്ങള്‍ എന്നിവയുടെ വ്യത്യസ്തമായ വിശകലനമാണ് പ്രോഗ്രാമിലുണ്ടാകുക.


ആദ്യ എപ്പിസോഡ് കാണാം.