വെള്ളം കിട്ടിയില്ല, ജല അതോറിറ്റി എഞ്ചിനീയറെ സ്ത്രീകള്‍ വളഞ്ഞിട്ട് തല്ലി-വീഡിയോ

ബാരി: ജല അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയതില്‍ പ്രകോപിതരായ സ്ത്രീകള്‍ ജല എക്സിക്യുട്ടീവ് എഞ്ചിനീയറെ വളഞ്ഞിട്ട് തല്ലി. രാജസ്ഥാനിലെ ബാരി ജില്ലയിലെ ഗ്രാമത്തിലായിരുന്നു സംഭവം. എഞ്ചിനിയര്‍ അശോക് ഭൈരവയ്ക്കാണ് മര്‍ദ്ദനമേറ്റത്. എംഎല്‍എ വരുന്നത് വരെ അദ്ദേഹത്തെ സ്ത്രീകള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

ബാരി ജില്ലയില്‍ പല ഭാഗത്തും രണ്ട് മാസമായി ജലവിതരണം മുടങ്ങിയിരിക്കുകയായിരുന്നു. വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങള്‍ നിരവധി തവണ പരാതി നില്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സ്ത്രീകള്‍ എഞ്ചിനീയറെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഓഫീസിന് പുറത്തേക്ക് വന്ന എഞ്ചിനീയറെ വളഞ്ഞിട്ട സ്ത്രീകള്‍ ചെരുപ്പൂരി കൂട്ടമായി ആക്രമിക്കുകയായിരുന്നു.

എന്നാല്‍ നിരവധി തവണ എഞ്ചിനീയര്‍ക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും എടുക്കാതിരുന്നതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. നടപടിയെടുക്കാമെന്ന് പലവട്ടം ഉറപ്പു നല്‍കിയിട്ടും രണ്ട് മാസത്തോളം യാതൊരു നടപടിയും ജലവിതരണം പുനരാരംഭിക്കാന്‍ ഒരുക്കിയിരുന്നില്ല.

Scroll to load tweet…