പെരുമ്പാവൂരില്‍ കാലപ്പഴക്കം ചെന്ന മൃഗാവശിഷ്‌ടങ്ങള്‍ വില്‍ക്കുന്നതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. അനധികൃത കച്ചവടത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
പെരുമ്പാവൂര്‍ ഇ വി എം തീയേറ്ററിന് സമീപം രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ അറവ് മൃഗങ്ങളുടെ എല്ലും തോലും കൊണ്ടുവന്നു കച്ചവടം നടത്തുന്നുവെന്നാണ് പരാതി. അരക്കപ്പടിയിലുള്ള എല്ലുപൊടി മില്‍ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിരുന്നു. അതിനു ശേഷമാണ് കച്ചവടം തീയേറ്ററിന് സമീപത്തേക്കു മാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നു. തോലും കൊമ്പുമുള്‍പ്പെടെയുള്ള അവശിഷ്‌ടങ്ങള്‍ ചാക്കില്‍ കെട്ടിയും പറമ്പിലും മാറി സൂക്ഷിച്ചിരിക്കുകയാണ്.
പ്രശ്നം ചൂണ്ടികാണിച്ചു നഗരസഭയില്‍ പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
