മരണം വരെ സമരമെന്ന് അണ്ണാ ഹസാരെ

First Published 24, Mar 2018, 12:44 PM IST
anna hasare about second lokpal strike
Highlights
  •  കേന്ദ്ര സർക്കാർ അഴിമതിക്ക് കൂട്ട് നിൽക്കുന്നെന്ന് അണ്ണാ ഹസാരെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: ആവശ്യങ്ങൾ നേടിയെടുക്കാൻ മരണം വരെ സമരമെന്ന് അണ്ണാ ഹസാരെ.  കേന്ദ്ര സർക്കാർ അഴിമതിക്ക് കൂട്ട് നിൽക്കുന്നെന്ന് അണ്ണാ ഹസാരെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2011 ൽ അഴിമതി വിരുദ്ധ സമരത്തിന് നൽകിയ ബി ജെ പി ഇപ്പോഴത്തെ സമരം കണ്ടില്ലെന്ന് നടിക്കുന്നു. കെജ്രിവളിന്‍റെ മാപ്പ് പറയൽ അംഗീകരിക്കാൻ ആകാത്തതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍  നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരവേദിയിലെത്തുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഹസാരെ വിലക്കിയിട്ടുണ്ട്. 

ഏഴുവര്‍ഷം മുന്പ് ദില്ലി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് സര്‍ക്കാര്‍ ബില്‍  അംഗീകരിച്ചത്. എന്നാല്‍ ഇതേ വരെ സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതാണ് ഹസാരെയെ വീണ്ടും സമരത്തിലേക്ക് നയിച്ചത്.


 

loader