ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു.  

Add Asianetnews as a Preferred SourcegooglePreferred

ദില്ലി: ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍‌ ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ അണ്ണാ ഹസാരെയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

ലോക്പാൽ ബിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പ്രാബല്യത്തിൽ വരുത്താത്ത സർക്കാരിനെതിരെ ഹസാരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്താനോ അതിനുള്ള ആർജ്ജവമോ ഈ സർക്കാരിനില്ല. ലോക്പാൽ ബിൽ നടപ്പിലാക്കാൻ വൈകുന്നതിന് നിരവധി കാരണങ്ങളാണ് സർക്കാർ പറയുന്നത് - ഹസാരെ പറഞ്ഞു. രാജ്യത്ത് നടക്കുന്ന എഴുപത് ശതമാനം അഴിമതികൾക്ക് കുറവ് വരുത്താൻ ലോക്പാൽ ബില്ലിന് സാധിക്കും. എന്നാൽ‌ ബിജെപി സർക്കാർ ഈ ബില്ല് തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് ഹസാരെയുടെ ആരോപണം.