Asianet News MalayalamAsianet News Malayalam

രാഷ്ട്രീയക്കാർക്ക് പ്രവേശനമില്ല: സമരത്തിൽ നിന്നും പിൻമാറണമെന്ന സർക്കാർ ആവശ്യം തള്ളി അണ്ണാ ഹസാരെ

കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുക, ലോക്പാൽ ബിൽ രൂപീകരിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങുന്നത്

anna hazare rejects maharashtra government request to drop strike over lokpal
Author
Maharashtra, First Published Jan 30, 2019, 11:27 AM IST

മഹാരാഷ്ട്ര: ലോക്പാൽ ബിൽ രൂപിക്കരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയൻ അണ്ണാ ഹസാരെ തുടങ്ങാനിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ നിന്നും പിൻമാറണമെന്ന  മഹാരാഷ്ട്ര സർക്കാരിന്‍റെ ആവശ്യം തള്ളി അണ്ണാ ഹസാരെ.  സമരത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗിരീഷ് മഹാജ അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് സമയം നൽകാനാവില്ലെന്നും സമരത്തിൽ നിന്നും പിൻമാറില്ലെന്നും അണ്ണാ ഹസാരെ അറിയിച്ചു.

ഇത് ജനകീയ സമരമാണെന്നും രാഷ്ട്രീയക്കാർക്ക് തന്‍റെ സമരപ്പന്തലിൽ പ്രവേശനമില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു. കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുക, ലോക്പാൽ ബിൽ രൂപീകരിക്കുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചാണ് അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങുന്നത്. 

Follow Us:
Download App:
  • android
  • ios