ഗാന്ധിനഗര്‍: ഗുജറാത്തിൽ ഗോരക്ഷകർ മർദിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മുഹമ്മദ് അയ്യൂബ് മരിച്ചു. രണ്ട് പശുക്കിടാങ്ങളുമായി ഇന്നോവയില്‍ പോകവേ സെപ്തംബര്‍ 13നാണ് മുഹമ്മദ് അയൂബിനു നേരെ ആക്രമണം നടന്നത്.
അയൂബിനോടൊപ്പം ഉണ്ടായിരുന്ന സമീര്‍ ഷെയ്ഖ് ചികിത്‌സയിലാണ്. ആക്രമികൾക്കെതിരെ കൊലക്കുറ്റം ചാര്‍ത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ് മാതാപിതാക്കള്‍. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൊലക്കുറ്റം ചേര്‍ത്തിരുന്നില്ല. ഗോരക്ഷ സമിതിക്കാർ നടത്തിവരുന്ന അതിക്രമങ്ങൾക്കെതിരെ ഗുജറാത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്.
