അന്വേഷണ ഊർജ്ജിതമാക്കി പൊലീസ് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നാസിക്കിലും ജനക്കൂട്ടാക്രമണം

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ജനകൂട്ടാക്രമണം. നാസിക്കിലെ മലേഗാവിലെ ഒരു കുടുംബത്തിലെ അഞ്ചുപേർ ആൾക്കൂട്ടാക്രമണത്തിനിരയായി. അതേസമയം, ദൂലെയിൽ 5 പേരെ തല്ലിക്കൊന്ന സംഭവത്തിൽ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനകൂട്ടാക്രമണത്തെ മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവിസ് ആപലപിച്ചു.

നാസിക്കിലെ മലേഗാവിലെ ആസാദ് നഗറിൽ രണ്ടു വയസ്സുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ആള്‍ക്കൂട്ടാക്രമണത്തിനിരയായത്. കുട്ടികളെ തട്ടിക്കൊണ്ടുപേകാൻ എത്തിയവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്. മണിക്കൂറുകളോളം നാട്ടുകാർ ഇവരെ തടഞ്ഞു വെച്ചു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇന്നലെ ദൂലെയിൽ ആളകൂട്ടാക്രമണത്തിൽ 5 പേർ മരിച്ച സംഭവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന 100 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീ‍സ് അറിയിച്ചു.

ഒരാഴ്ച്ചയായി പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമാണെന്നുള്ള വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. ഇതെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൂലെ എസ്പിയുടെ കീഴിൽ 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഗ്രാമത്തിൽ ക‌ർശനമായ പൊലീസ് സുരക്ഷ തുടരുകയാണ്. സംഭവത്തിൽ ക‌ർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു