Asianet News MalayalamAsianet News Malayalam

സാമൂഹ്യ വിരുദ്ധര്‍ കട അക്രമിച്ചു;  ഒമ്പത് പേര്‍ക്കെതിരെ കേസ്

Anti social workers attack a shop in Pulpally
Author
First Published Jan 22, 2018, 6:00 PM IST

വയനാട്: പുല്‍പ്പള്ളിയില്‍ തുണിക്കടയില്‍ കയറി സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അതിക്രമത്തില്‍ പുല്‍പ്പള്ളി നഗരത്തിലെ വ്യാപാരികള്‍ പ്രതിഷേധത്തില്‍. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിവരെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ഞായരാഴ്ച രാത്രി ടൗണിലെ റിയ ടെക്സ്റ്റയില്‍സിലായിരുന്നു അക്രമം. നഗരത്തിലെത്തിയ കാര്‍ ഗതാഗതം ലംഘിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 

കാറിലെ യാത്രക്കാരെ ചിലര്‍ ചോദ്യം ചെയ്യുന്നത് കണ്ട് സംഭവത്തില്‍ കടയിലുള്ളവര്‍ ഇടപ്പെട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കം പരിഹരിച്ചെങ്കിലും പിന്നീട് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ടെക്‌സറ്റയില്‍സ് ഷോപ്പിനുള്ളില്‍ കയറി ഉടമയെയും ജീവനക്കാരെയുമടക്കം മര്‍ദിക്കുകയായിരുന്നുവെന്ന് പുല്‍പ്പള്ളി പോലീസ് പറഞ്ഞു. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കടയിലെ ജീവനക്കാരില്‍ രണ്ട് പേര്‍ പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. നഗരത്തില്‍ വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ പതിവാകുകയാണെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios