ജമ്മുകശ്മീരില്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തമാക്കി  സൈന്യത്തിന് മേൽ രാഷ്ട്രീയ ഇടപടെലുകള്‍ ഇല്ലെന്ന് കരസേന മേധാവി


ശ്രീനഗര്‍: ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജമ്മു കശ്മീരിൽ തീവ്രവാദ വിരുദ്ധ നടപടികള്‍ ശക്തമാക്കി. മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. സൈന്യത്തിന് മേൽ രാഷ്ട്രീയ ഇടപടെലുകള്‍ ഇല്ലെന്ന് കരസേന മേധാവി ജനറൽ ബിപിന്‍ റാവത്ത് വ്യക്തമാക്കി.

ത്രാലിൽ കഴിഞ്ഞ രാത്രിയിൽ നടത്തിയ ഏറ്റുട്ടലിലാണ് ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ അടക്കം മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാള്‍ പാക് പൗരനാണെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടിലിൽ അഞ്ചു സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. റമസാന്‍ വെടി നിര്‍ത്തൽ തീവ്രവാദികള്‍ക്ക് നേട്ടമായെന്നാണ് സൈന്യത്തിന്‍റെ നിലപാട്. സൈനിക നടപടികള്‍ തുടരുമെന്ന് കരസേന മേധാവി വ്യക്തമാക്കി

ഗവര്‍ണര്‍ ഭരണം വന്നതോടെ തീവ്രവാദ വിരുദ്ധ നടപടികള്‍ എളുപ്പമാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടത്തിയ സൈനികൻ ഔറംഗസേബിന്റെ വീട് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു.