മുത്തലാഖ് ബിൽ പാസാക്കാനുള്ള സർക്കാർ നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്‍റണി.

ദില്ലി: മുത്തലാഖ് ബിൽ പാസാക്കാനുള്ള സർക്കാർ നീക്കം പരാജയപ്പെടുത്തുമെന്ന് എ കെ ആന്‍റണി. 90 ശതമാനം പ്രതിപക്ഷ പാർട്ടികളും ബില്ലിനെതിരെന്ന് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബിൽ ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. കാവേരി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. ഇതോടെ ബിൽ ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അറിയിച്ചു. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു.