നമസ്കാരം തടയാനെത്തിയവര്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു

കണ്ണൂര്‍: എ.പി-ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ എട്ടിക്കുളം ജുമാ മസ്ജിദില്‍ ഇന്നും ജുംഅ നമസ്കാരം തടയാന്‍ ശ്രമം നടന്നു. നമസ്കാരം തടയാനെത്തിയവര്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു. ഒരു പൊലീസുകാരന് സംഭവത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയും സ്ഥലത്ത് വലിയ സംഘര്‍ഷമുണ്ടായിരുന്നു.

എ.പി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുംഅ തുടങ്ങാനുള്ള നീക്കം മറുവിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.