സ്ഥിരം ജീവനക്കാര്‍ ജോലിയ്ക്ക് വരാത്ത ദിവസങ്ങളിലാകും ഇവര്‍ക്ക് ഡ്യൂട്ടി.
തിരുവനന്തപുരം:കെഎസ്ആർടിസിയില് ഡ്രൈവർ തസ്തികയിലെ താല്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്താൻ തീരുമാനം. അസാധുവാക്കപ്പെട്ട പി.എസ്.സി റാങ്ക് പട്ടികയില് ഉൾപ്പെട്ടവരെയാണ് താല്കാലിക നിയമനത്തിനായി പരിഗണിക്കുന്നത്.
സ്ഥിരം ജീവനക്കാര് ജോലിയ്ക്ക് വരാത്ത ദിവസങ്ങളിലാകും ഇവര്ക്ക് ഡ്യൂട്ടി. താത്കാലിക ജോലിയിൽ ചേരാൻ താത്പര്യമുള്ളവർ അതാത് യൂണിറ്റുകളിൽ അപേക്ഷ നല്കണമമെന്നും കെഎസ്ആര്ടിസി അധികൃതർ അറിയിച്ചു .
