സര്‍വകലാശാലകളിലെ പരീക്ഷ മാറ്റിവച്ചു

കോഴിക്കോട്: ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കേരള, കലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ അന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള സര്‍വകലാശാലയുടെ ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി / ബി.കോം എല്‍.എല്‍.ബി /ബി.ബി.എ എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ ഏപ്രില്‍ നാലിലേക്കും, മറ്റെല്ലാ പരീക്ഷകളും ഏപ്രില്‍ 18-ലേക്കും മാറ്റിവച്ചു.

വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ചില പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.