Asianet News MalayalamAsianet News Malayalam

കേരളത്തിന് കൈത്താങ്ങായി എ ആര്‍ റഹ്മാനും; ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകും

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി കൈത്താങ്ങായി സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റഹ്മാനും അദ്ദേഹത്തിന്റെ സംഗീത ബാന്‍ഡും ചേര്‍ന്ന് ഒരുകോടി രൂപയാണ് സംഭാവന ചെയ്തത്. അമേരിക്കയില്‍ സം​ഘടിപ്പിച്ച സംഗീത പരിപാടിയിൽ ലഭിച്ച പ്രതിഫല തുകയാണിത്. തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് സംഭാവന സംബന്ധിച്ച വിവരം റഹ്മാൻ പുറത്തുവിട്ടത്. 

AR Rahman contributes one crore to Kerala flood relief
Author
USA, First Published Sep 3, 2018, 3:37 PM IST

ചെന്നൈ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കായി കൈത്താങ്ങായി സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റഹ്മാനും അദ്ദേഹത്തിന്റെ സംഗീത ബാന്‍ഡും ചേര്‍ന്ന് ഒരുകോടി രൂപയാണ് സംഭാവന ചെയ്തത്. അമേരിക്കയില്‍ സം​ഘടിപ്പിച്ച സംഗീത പരിപാടിയിൽ ലഭിച്ച പ്രതിഫല തുകയാണിത്. തന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് സംഭാവന സംബന്ധിച്ച വിവരം റഹ്മാൻ പുറത്തുവിട്ടത്. 

"കേരളത്തിലെ ഞങ്ങളുടെ സഹോദരി സഹോദരന്‍മാര്‍ക്കായി എന്റെയും എന്റെ ബാൻഡിന്റെയും സംഭാവന. ഒരുപക്ഷേ ഈ ചെറിയ സംഭാവന ചെറിയ ആശ്വാസ പ്രവർത്തനത്തിനെങ്കിലും ഉപകരിക്കുമായിരിക്കും" എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംഗീതസംഘത്തോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. 

AR Rahman contributes one crore to Kerala flood relief

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍ കേരളത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ പാടിയത് നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഹിറ്റ് ഗാനമായി ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. കേരളത്തിന് സഹായം നല്‍കുമെന്ന് റഹ്മാന്‍ നേരത്തേ അറിയിച്ചിരുന്നു. സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടിയുമായി ഈ കാര്യം സംബന്ധിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios