സത്യം ജയിച്ചെന്ന് അരവിന്ദ് കെജ്‍രിവാൾ

ദില്ലി: സത്യം ജയിച്ചെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ദില്ലിയിലെ ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. ആംആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം തള്ളിയ ദില്ലി ഹൈക്കോടതിയുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തെറ്റെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. എംഎൽഎമാരുടെ ഭാഗം കേൾക്കാതെയാണ് തീരുമാനമെന്ന് ഹൈക്കോടതി വിലയിരുത്തി. ഇരട്ടപദവി പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.