ബ്യൂണസ് അയറിസ്: അര്‍ജന്റീനയില്‍ ബസ് അപകടത്തില്‍ 19 പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. അര്‍ജന്റീനയിലെ അക്കൊന്‍കാഗ്വയിലാണ് അപകടം. ഏറ്റവും ഉയര്‍ന്ന പര്‍വ്വപ്രദേശങ്ങളിലൊന്നാണ് ഇവിടം. 40ഓളം വിനോദ സഞ്ചാരികളുമായി മെന്‍ഡോസ പ്രവശ്യയില്‍ നിന്ന് ചിലിയിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

16 പേര്‍ സംഭവസ്ഥലത്തുവെച്ചും മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. തെളിഞ്ഞ കാലാവസ്ഥയും, നല്ല റോഡുമായിട്ടും അപകടം സംഭവിക്കാന്‍ ഇടയായത് എങ്ങനെയെന്ന് വ്യക്തമല്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍മാരെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രവിശ്യയിലെ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

ബസിലുണ്ടായിരുന്ന 40 പേരില്‍ 32 പേര്‍ അര്‍ജന്റീനക്കാരാണ്. ഇതില്‍ മൂന്ന് കുട്ടികളുണ്ട്. നാല് ചിലിക്കാരും,ഒരു കൊളമ്പിയനും ഒരു ഹെയ്തിയനുമാണ് ബസിലുണ്ടായിരുന്നതെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.