ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 18കാരിയായ കശ്മീരി യുവതിക്കൊപ്പം മേജര്‍ ഹോട്ടലിലേക്ക് പോയത്. ഹോട്ടലിലേക്ക് യുവതിയെ കടത്തുന്നത് തടഞ്ഞതോടെ സംഭവത്തില്‍ പൊലീസ് ഇടപെടുകയായിരുന്നു 

ദില്ലി: ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ ജീപ്പിന് മുന്നില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട മേജര്‍ ലീതുല്‍ ഗോഗോയ് പുതിയ കുരുക്കില്‍. ഡ്യൂട്ടി സമയത്തിനിടെ യുവതിയുമായി ഹോട്ടലില്‍ പോയ സംഭവം കുറ്റമാണെന്ന് കോടതി കണ്ടെത്തിയതാണ് പുതിയ പ്രശ്‌നം. 

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 18കാരിയായ കശ്മീരി യുവതിക്കൊപ്പം മേജര്‍ ഹോട്ടലിലേക്ക് പോയത്. ഹോട്ടലിലേക്ക് യുവതിയെ കടത്തുന്നത് തടഞ്ഞതോടെ സംഭവത്തില്‍ പൊലീസ് ഇടപെടുകയായിരുന്നു. സംഭവത്തിന് ശേഷം മേജര്‍ ഗോഗോയ്‌ക്കെതിരെ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രദേശവാസികളോട് ഇടപഴകുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും, ഇത് വക വയ്ക്കാതെ ജോലി സമയത്ത് ഹോട്ടലില്‍ പോയതാണ് ഇപ്പോള്‍ സൈനിക കോടതി കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. ഇനി അച്ചടക്ക നടപടികളുള്‍പ്പെടെയുള്ള നടപടികള്‍ മേജര്‍ നേരിടേണ്ടിവരും. 

2017ലാണ് ജനക്കൂട്ടത്തിനെതിരെ മനുഷ്യകവചമായി ഫറൂഖ് അഹമ്മദ് ഖാന്‍ എന്ന യുവാവിനെ മോജര്‍ ഗോഗോയ് ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ടത്. ഈ സംഭവത്തിലും സൈന്യത്തിനെതിരെ നടപടിയുണ്ടായിരുന്നു.