മുംബൈ: സ്ത്രീയെ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിയെന്ന പരാതിയില്‍ ജവാനെ അറസ്റ്റുചെയ്തു. ശിവാനന്ദസ്വാമി എന്ന പട്ടാളക്കാരനാണ് അറസ്റ്റിലായത്. ഇയാളുടെ ജന്മദേശമായ മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ആലുര്‍ ഗ്രാമത്തിലാണ് സംഭവം. തന്റെ ഭാര്യയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് അമ്പത്തഞ്ചുകാരിയെ പരസ്യമായി അപമാനിച്ചതെന്ന് പോലീസ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യക്തിഹത്യ ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ചെയ്തത്.