തെരുവ് നായ്‌ക്കളെ കൊല്ലുന്നതിനെച്ചൊല്ലി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കടിപിടി കൂടുന്നുതിനിടെയാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൈവശമുളള കണക്കുകള്‍ പുറത്തുവന്നരിക്കുന്നത്. 2013 ഏപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് 31 വരെയുളള കാലഘട്ടത്തില്‍ സംസ്ഥാനത്താകെ 3,97,908 പേര്‍ക്ക് പട്ടികളുടെ കടിയേറ്റു. 2012 ജനുവരി മതുല്‍ ഈ വ‍ഷം ഓഗസ്റ്റ് നാലര വര്‍ഷത്തിനുളളില്‍ 48 പേര്‍ പേവിഷബാധയേറ്റ് മരിച്ചു. ഈ കാലഘട്ടത്തില്‍ മരിച്ചവര്‍ക്കോ പരുക്കേറ്റവര്‍ക്കോ നയാപൈസ ഇതേവരെ സഹായ ധനമായി നല്‍കിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പ് നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ 2012 ന് മുമ്പ് എത്ര പേര്‍ക്ക് പട്ടിയുടെ കടിയേറ്റെന്നോ പേ വിഷബാധയേറ്റ് മരിച്ചെന്നോ ഉളള കണക്കുകള്‍ ആരോഗ്യ വകുപ്പിന്റെ കൈവശമില്ല. തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞ നാലുവര്‍ഷത്തിനുളളില്‍ ഏറ്റവും അധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റത്. 88,124 ആളുകള്‍ തിരുവനന്തപുരത്ത് മാത്രം ചികിത്സതേടി.