തമിഴ്നാട് സ്വദേശിയായ യുവാവും പന്ത്രണ്ട് വയസ്സുകാരിയും പൊലീസ് പിടിയില്‍. ഇരുവരും നാട്ടില്‍ നിന്ന് ഒളിച്ചോടി തലസ്ഥാനത്ത് ഹോട്ടല്‍ മുറിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് വന്നതിന് യുവാവിനെതിരെ പോസ്കോ നിയമപ്രകാരം എടുത്തു. തന്പാനൂര്‍ പൊലീസ് പിടികൂടിയ പ്രതികളെ തമിഴ്നാട് അന്വേഷണസംഘത്തിന് കൈമാറി.

കഴിഞ്ഞ ആഴ്ചയാണ് തേനി സ്വദേശി വെട്രിവേല്‍ ,അകന്ന ബന്ധുവായ പന്ത്രണ്ടുകാരിയുമായി നാടുവിട്ടത്. തലസ്ഥാനത്ത് എത്തിയ ഇരുവരും തമ്പാനൂരിലെ ഹോട്ടില്‍ താമസിച്ചുവരുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം തേനി പൊലീസിന് പരാതി നല്‍കിയിരുന്നു. തേനി പൊലീസ് അന്വേഷണത്തിലാണ് ഇരുവരും തലസ്ഥാനത്ത് ഉണ്ടെന്ന വിവരം കിട്ടുന്നത്. പെൺകുട്ടിയുടെ ബനധുക്കള്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പെൺകുട്ടിയെ കാണാനില്ലെന്ന വാട്സ് ആപ്പ് വീഡിയോ പ്രചരിപ്പിരുന്നു. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് യുവാവിനെയും പെൺകുട്ടിയെയും തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. ഇരുവരെയും തമിഴ്നാട് പൊലീസ് സംഘത്തിന് കൈമാറി. യുവാവിനെതിരെ പോസ്കോ നിയമപ്രകാരം കേസ്സെടുക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി

നാലു പവനിലധികം സ്വര്‍ണം പെൺകുട്ടിയുടെ പക്കല്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് യുവാവും പെൺകുട്ടിയും താമിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ തമ്പാനൂര്‍ പൊലീസ് പരിശോധന നടത്തി. വിശദമായ തെളിവെടുപ്പിന് ശേഷം ഇരുവരെയും കൊണ്ട് അന്വേഷണസംഘം തമിഴ്നാട്ടിലേക്ക് മടങ്ങി.