മലപ്പുറത്ത് ജലനിധി പദ്ധതിയില്‍ ക്രമക്കേട് നടത്തിയ കേസിലെ മുഖ്യപ്രതി ജലനിധി ഓഫീസ് ജീവനക്കാരന്‍ പ്രവീണ്‍ കുമാര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം കാസര്‍ഗോഡു നിന്നു പിടിയിലായ പ്രതിയെ ഇന്നാണ് മലപ്പുറത്ത് കോടതിയില്‍ ഹാജരാക്കിയത്.

തട്ടിപ്പു പുറത്തു വന്നതുമുതല്‍ പ്രവീണ്‍ ഒളിവിലായിരുന്നു. 2012 മുതല്‍ ജലനിധി ഫണ്ടുകള്‍ പ്രവീണിന്‍റയും ഭാര്യയുടേയും പേരിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പു നടത്തിയെന്നാണ് കേസ് ആറു കോടി രുപയുടെ തട്ടിപ്പു നടന്നതായാണ് സൂചന.

ഇയാള്‍ ഉപയോഗിച്ചിരുന്ന ബി എം ഡ്ബ്ളിയു കാറും പൊലീസ് കസ്രറഡിയില്‍ എടുത്തിരുന്നു. ഭാര്യ ദീപയെ കഴിഞ്ഞ ദിവസം നീലേശ്വരത്തെ വീട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .ബന്ധു മിഥുന്‍ എന്നയാളെയും അറസ്റ്റു ചെയ്തിരുന്നു. പ്രവീണിനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റമാണ് മിഥുനിന് എതിരെ ചുമത്തിയിട്ടുള്ളത്. പ്രവീണിനെ കോടതി രണ്ടാഴ്‍‌ചത്തേയ്‍ക്കു റിമാന്‍റ് ചെയ്തു.