ബൈക്കോടിച്ചപ്പോള്‍ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം ബൈക്ക് യാത്രക്കാരെ മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: ബൈക്കോടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചുവെന്ന പേരിൽ ബൈക്ക് യാത്രക്കാരെ മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ. ചങ്ങനാശേരി പൂവം സ്വദേശികളും സഹോദരൻമാരുമായ വിനിറ്റ്, വിജിറ്റ് എന്നിവരാണ് പിടിയിലായത്. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ മങ്കൊമ്പില് വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്ന യുവാക്കളെ ഒരുസംഘം തടഞ്ഞുനിർത്തിയാണ് മർദിച്ചത്. വെള്ളക്കെട്ട് നിറഞ്ഞ എ സി റോഡിലൂടെ വേഗത്തിൽ ബൈക്കോടിച്ച് മനപൂര്വ്വം വെള്ളം തെറിപ്പിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീക്ക് എന്നിവർക്ക് പരിക്കേറ്റിരുന്നു.
