Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ പ്രതിഷേധം കാപട്യം: വില വര്‍ധനവ് നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് തന്നെ

ഇന്ധനത്തിന്‍ മേലുള്ള നികുതിയുടെ 70 ശതമാനവും കിട്ടുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും എന്നാല്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെന്നും അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു. വില വർധന നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് വിട്ട തീരുമാനം ഒരു കാരണവശാലും പിൻവലിക്കില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.


 

Arun Jaitley about opposite parties protest  on fuel price hike
Author
Delhi, First Published Oct 6, 2018, 12:43 PM IST

ദില്ലി:ഇന്ധന വില വർധനയ്‌ക്കെതിരായ പ്രതിപക്ഷ പ്രതിഷേധം കാപട്യമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ധന വില ദിവസം തോറും വര്‍ധിക്കുന്നതിനെതിരെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ വീതം കേന്ദ്രസര്‍ക്കാര്‍ കുറച്ചു. സംസ്ഥാനങ്ങള്‍ നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും, രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള ജമ്മു കശ്മീരിലും രണ്ടര രൂപ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഇളവ് നല്‍കുന്ന കാര്യം ആലോചനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം പറഞ്ഞു. 

ഇന്ധനത്തിന്‍ മേലുള്ള നികുതിയുടെ 70 ശതമാനവും കിട്ടുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും എന്നാല്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെന്നും അരുണ്‍ ജെയ്റ്റ്ലി ആരോപിച്ചു. ട്വീറ്റുകളും ടെലിവിഷൻ ബൈറ്റുകളും നൽകുന്നതിൽ മാത്രമാണ് പ്രതിപക്ഷ നേതാക്കൾക്ക് ആത്മാർഥതയുള്ളത്. വില വർധന നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് വിട്ട തീരുമാനം ഒരു കാരണവശാലും പിൻവലിക്കില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios