തനിക്ക് രോഗമെന്ന് അരുണ്‍ ജെയ്റ്റ്‍ലി

ദില്ലി:കിഡ്നി സംബന്ധിയായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരിക്കുകയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. ട്വിറ്ററിലൂടെ അരുണ്‍ ജെയ്റ്റ്‍ലി തന്നെയാണ് രോഗവിവരവും ചികിത്സ തേടിയ കാര്യവും പൊതുജനത്തെ അറിയിച്ചിരിക്കുന്നത്. കിഡ്നി സംബന്ധിയായ രോഗവും കൂടാതെ തന്നെ ബാധിച്ച ചില ഇന്‍ഫക്ഷനും കൂടിയാണ് ചികിത്സ തേടിയിരിക്കുന്നത്.വീട്ടില്‍ ഇരുന്ന് ജോലിയില്‍ ഏര്‍പ്പെടുകയാണെന്നും ഭാവി ചികിത്സയെക്കുറിച്ച് ഡോക്ടര്‍മാര്‍ തീരുമാനിക്കുമെന്നും ജെയ്റ്റലി ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.