കേരളത്തിലെ രാഷ്‌ട്രീയ സംഘര്‍ങ്ങള്‍ ദേശീയ തലത്തില്‍ സി.പി.എമ്മിനെതിരെ പ്രചാരണായുധമാക്കാന്‍ ബി.ജെ.പി തീരുമാനം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലെ ഞായറാഴ്ച തിരുവനന്തപുരത്തെത്തും. കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ വീട് ജെയ്റ്റ്‍ലി സന്ദര്‍ശിക്കും. സംഘര്‍ഷ ബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതിനെ കുറിച്ചും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി യാത്രയില്‍ അണിനിരത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.