99 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും നല്ലവരെന്ന് കെജ്‍രിവാള്‍
ദില്ലി: ഐഎഎസ് ഉദ്യോഗസ്ഥരില് 99 ശതമാനവും നല്ലവരെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ നടത്തുന്ന സമരം അവസാനിപ്പിച്ച ശേഷമായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. ലെഫ്.ഗവര്ണര് ഇടപെട്ട സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
ഐഎസ്എസ് ഉദ്യോഗസ്ഥരുമായി ചര്ച്ചയ്ക്ക് ലെഫ്.ഗവര്ണര് നിര്ദ്ദേശിച്ചിരിക്കുന്നു. സർക്കാർ വിളിക്കുന്ന യോഗത്തിൽ ഐഎസ്എസ് ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് ലഫ്.ഗവർണർ ഉറപ്പ് ലഭിച്ചതായി ആം ആദ്മി പാർട്ടി നടത്തിയ വാർത്താസമ്മേളനത്തില് അറിയിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കാന് ഗവര്ണ്ണര് ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെജ്രിവാളിന്റെയും മന്ത്രിമാരുടെയും സമരം. ദില്ലിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥര് തുടരുന്ന നിസഹകരണം അവസാനിപ്പിക്കാതെ ലെഫ്.ഗവര്ണറുടെ വസതിയിലെ സത്യാഗ്രഹ സമരം നിര്ത്തില്ലെന്നാണ് അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനം.
