നിങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോവുമെന്നും അവളെ സംരക്ഷിക്കാന്‍ നിങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യാനുമാണ് ഭീഷണി.

ദില്ലി:ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ മകളെ തട്ടിക്കൊണ്ട് പോവുമെന്ന് ഭീഷണി. ജനുവരി ഒന്‍പതിന് അരവിന്ദ് കെജ്രിവാളിന്‍റെ ഒഫീഷ്യല്‍ മെയിലിലാണ് ഭീഷണിയെത്തിയത്. 

നിങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോവുമെന്നും അവളെ സംരക്ഷിക്കാന്‍ നിങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യാനുമാണ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതോടെ ദില്ലി പൊലീസ് കെജ്രിവാളിന്‍റെ മകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുകയാണ്. സംഭവത്തില്‍ സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു.