Asianet News MalayalamAsianet News Malayalam

നോട്ട് നിരോധനം വന്‍ അഴിമതി; തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍: അരവിന്ദ് കെജ്രിവാള്‍

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ നോട്ട് നിരോധനം തകര്‍ത്തു. 1947 ന് ശേഷം തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് കെജ്രിവാള്‍.

Arvind Kejriwal says that note ban is a scam
Author
Delhi, First Published Feb 1, 2019, 12:08 PM IST

ദില്ലി: നോട്ട് നിരോധനം ദുരന്തമല്ല മറിച്ച് വന്‍ അഴിമതിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ നോട്ട് നിരോധനം തകര്‍ത്തു. 1947 ന് ശേഷം തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോളെന്നും അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന്‍റെ നല്ല വശങ്ങളെക്കുറിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വ്യാഴാഴ്ച സംസാരിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ പ്രതികരണം. കള്ളപ്പണത്തെ പ്രതിരോധിക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

എന്നാല്‍ തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ നിരക്കിലാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് 6.1 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ 45 വർഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. 2016 നവംബറിൽ നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി നടത്തിയ പഠനത്തിന്‍റെ കണക്കുകളാണിത്. എന്നാല്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷൻറെ റിപ്പോര്‍ട്ട് കേന്ദ്രധനമന്ത്രാലയം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios