കേരളം ഇന്ന് കൊടുംവരള്‍ച്ചയുടെ കൊടുമുടി കയറുകയാണ്. മണ്ണിലെ പച്ചപ്പ് തുടച്ചുനീക്കുന്ന മനുഷ്യന്റെ പ്രവൃത്തിക്ക് ലഭിട്ടുന്ന ശിക്ഷ. അവശേഷിക്കുന്ന പച്ചപ്പ് ഇനി നഷ്ടമാകരുത്. ഇനിയും ഈ മണ്ണില്‍ മരങ്ങള്‍ നടണം. മനുഷ്യന്റെ നിലനില്‍പ്പിനായി സ്വയം വിഷം ശ്വസിക്കുന്ന മരങ്ങളെ നെഞ്ചോടുചേര്‍ത്ത് പിടിച്ച് ആയിരങ്ങള്‍ ലോകവന ദിനത്തില്‍ എന്റെ മരം എന്റെ ജീവനെന്ന് ഉറക്കെ ചൊല്ലുമ്പോള്‍ അത് ലോകത്തു സമാനകളില്ലാത്ത സംഭവമായി മാറും.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് അധികാര കേന്ദ്രങ്ങളെ വീണ്ടും ഓര്‍മ്മിക്കുകയാണ് ഏഷ്യാനെറ്റ് എന്റെ മരം എന്റെ ജീവന്‍ പ്രചാരണ പരിപാടിയിലൂടെ. പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡിലെ 15 ഏക്കറിനുളളിലെ മരങ്ങളെയാണ് വനദിനമായി 21ന് ആയിരങ്ങള്‍ ആലിംഗനം ചെയ്യുന്നത്.
ലോക റിക്കോര്‍ഡില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്ന പരിപാടിക്ക് വിപുലമായ സംഘാടക സമിതിക്കാണ് രൂപം നല്‍രിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ചേര്‍ന്ന് സംഘാടന സമിതി യോഗത്തില്‍ ജനപ്രതിനിധികളും കുടുംബശ്രീ പ്രര്‍ത്തകരും നാട്ടുകാരും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളും പങ്കെടുത്തു.

