ഇടുക്കി: അതിർത്തികടന്നെത്തുന്ന അറവുമാടുകൾക്ക് കുളമ്പു രോഗത്തിനടക്കം കുത്തിവയ്പ് നടത്തി കൊണ്ടുവരണമെന്നാണ് ചട്ടം.എന്നാൽ മാടുകൾക്ക് തമിഴ്നാട്ടിലെ ഇടനിലക്കാർ ആരോഗ്യ സർഫിക്കറ്റുകൾ സംഘടിപ്പിച്ചുനൽകുമ്പോൾ നമ്മുടെ ചെക്പോസ്റ്റുകൾ നോക്കുകുത്തിയാകുന്നു.മാസാംഹാരപ്രിയർ ഏറെയുണ്ട് നാടാണ് നമ്മുടേത്. നിരവധി അറവുശാവലകളുമുണ്ട്. ഏറിയപങ്കും അറവുമാടുകൾ എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്. എന്ത് ആരോഗ്യ പരിശോധന നടത്തിയാണ് ഇവയെ കൊണ്ടുവരുന്നത്.
തമിഴ്നാട്ടിലെ കമ്പത്തേക്കാണ് റോവിങ് റിപ്പോർട്ടർ പോകുന്നത്. മധ്യകേരളത്തിലേക്ക് അറവ് മാടുകളെ എത്തിക്കുന്ന മൊത്തവ്യാപാരകേന്ദ്രം. കോട്ടയത്തെ കല്യാണവീട്ടിലേക്ക് രണ്ട് പോത്തുകളെ വേണമെന്നാവശ്യപ്പെട്ടാണ് ഇടനിലക്കാരെക്കണ്ടത്.ഉടൻ വേണം. വാങ്ങിയ മാടിന് രോഗമൊന്നുമില്ലെന്ന് മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റ് കിട്ടണം.എങ്ങിലെ അതിർത്തി കടത്തൂ.പോയിക്കണ്ട് വാങ്ങാനൊന്നും സമയമില്ല. ഒരു ഒഴുകുഴപ്പവുമില്ലെന്ന് ഇടനിലക്കാർ.എല്ലാ എല്ലാം സംഘടിപ്പിച്ചു നൽകും.
ഒടുവിൽ ഒരു പരിശോധനയുമില്ലാതെ കമ്പം സ്വദേശിയുടെ പേരിലുളള സർട്ടിഫിക്കറ്റ് റെഡി. ഇതുമായി നേരെ ഇടുക്കിയിലെ സംസ്ഥാന അതിർത്തി ചെക് പോസ്റ്റിലേക്ക്. ഇത് കേരള - തമിഴ്നാട് അതിർത്തിയിലെ ചെളിമട ചെക്പോസ്റ്റ്. അന്യസംസ്ഥാന മാടുകൾക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഈ ചെക്പോസ്റ്റിലാണ്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റാണിത്, ഇവിടെയുത്തുന്ന മാടുകൾക്ക് കുളമ്പുരോഗത്തിനടക്കം കുത്തിവയ്പെടുക്കണമെന്നാണ് ചട്ടം. രോഗമില്ലെന്ന് ഉറപ്പുവരുത്തണം. മാടുകളുടെ ചെവിയിൽ ടാഗു കെട്ടണം.പക്ഷേ മാട്ടുവണ്ടികൾ ചെക്പോസ്റ്റിലെത്തിയാൽ എന്ത് പരിശോധനയാണ് നടക്കുന്നത്. ഒറ്റ നോട്ടത്തിൽ എല്ലാ പരിശോധനയും കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന് സർട്ടിഫിക്കറ്റ് വാങ്ങി മേശപ്പുറത്ത് വയ്ക്കും. സർക്കാരിലേക്കുളള കാശുവാങ്ങി പെട്ടിയിലിടും. ഉദ്യോഗസ്ഥരുടെ കടമതീർന്നു. എന്തുകൊണ്ടാണ് കാര്യമായ പരിശേോധനകളില്ലാത്തത്. ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നത് കേൾക്കുക.
ഇനി ഇത് കൂടി കാണണം. ചെക് പോസ്റ്റിനുളളിലെ ഫ്രിഡ്ജിനുളളിൽ കുളന്പുരോഗത്തിനുളള മരുന്ന് പുറം ലോകം കാണാതിരുപ്പുണ്ട്. മാടുകൾക്കുളള ടാഗും ഇവിടെത്തന്നെയുണ്ട്. പക്ഷേ ഒരു മുൻകരുതലും പരിശോധനയുമില്ലാതെ മാസത്തിനുളള അറവുമാടുകൾ അതിർത്തികടന്ന് പോരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 4, 2018, 7:00 PM IST
Post your Comments