Asianet News MalayalamAsianet News Malayalam

ദിലീപിനെ പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു: എ കെ ബാലന്‍

ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റർണൽ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാൻ സാമ്പത്തിക നിയമ സഹായം നല്‍കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു. 

asked mohanlal to remove dileep from amma says a k balan
Author
Kozhikode, First Published Oct 22, 2018, 12:41 PM IST

കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് എ കെ ബാലന്‍ കോഴിക്കോട് പറഞ്ഞു. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റർണൽ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാൻ സാമ്പത്തിക നിയമ സഹായം നല്‍കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ ഇതായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയിൽ വാദിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. മോഹൻലാലിന്റെ നടപടികൾ നല്ല രീതിയിൽ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയെയും ഡബ്ല്യുസിസിയേയും സമീപനം സർക്കാറിനില്ല. ഇരു സംഘടനകളും നിലനിൽക്കണം. ഇന്റർണൽ കമ്മിറ്റി എന്ന ഡബ്ല്യുസിസി ആവശ്യത്തിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. പ്രശ്‌നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണം. പരസ്പരം സഹകരിച്ച് പോണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios