കെ എസ് ആര്‍ ടി സി ബസ്സിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്റെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം രാമനാട്ടുകര സ്വദേശി ഡോ. ഷാഹുല്‍ ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്

യാത്രക്കിടെ വനിതാ ഡോക്ടറെ ഷാഹുൽ ഹമീദ് ശല്യപ്പെടുത്തുകയും ദേഹത്ത് പിടിക്കുകയും ചെയ്തു. വനിതാ ഡോക്ടർ ബഹളം വച്ചതിനെ തുടർന്ന് സഹയാത്രക്കാർ ഇടപെട്ട് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ഷാഹുൽ ഹമീദിനെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു