ഷിംല: സ്വതന്ത്രഭാരതത്തിന്റെ പ്രഥമ വോട്ടര്‍ക്ക് നൂറാം വയസില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഷിംല സ്വദേശിയായ ശ്യാം സരണ്‍ നേഗിയാണ് സ്വതന്ത്ര ഭാരത്തിലെ ആദ്യ വോട്ടര്‍. നവംബര്‍ 9 ന് നടക്കാന്‍ പോകുന്ന അസബ്ലി തിരഞ്ഞെടുപ്പിലാണ് ശ്യാം സരണ്‍ നേഗിയ്ക്കായി പ്രത്യേക സംവിധാനങ്ങളൊരുക്കുന്നത്.
1951ഒക്ടോബര്‍ 25 ന് മാണ്ടി മഹാസു അസംബ്ലി മണ്ഡലത്തിലാണ് ശ്യാം സരണ്‍ നേഗി തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഗൂഗിളുമായി ചേര്‍ന്ന് ചെയ്ത വീഡിയോയ്ക്ക് ശേഷമാണ് ശ്യാം സരണ്‍ നേഗി ചിരപരിചിതനാവുന്നത്. പോളിങ് സ്റ്റേഷനിലേക്കെത്താനും തിരിച്ചെത്താനും പ്രത്യേക സംവിധാനവും പോളിങ് സ്റ്റേഷനില്‍ പ്രത്യേക സ്വീകരണവും നേഗിയ്ക്ക് ഒരുക്കും.
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തിയാണ് ഇലക്ഷന്‍ കമ്മീഷന്‍ നേഗിയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നത്. 2014 ല്‍ പ്ലെഡ്ജ് ടു വോട്ട് ക്യാംപയിന്റെ ഭാഗമായാണ് ഗൂഗിള്‍ നേഗിയുടെ ജീവിത സംബന്ധിയായ ലഘുചിത്രം തയ്യാറാക്കിയത്.
