ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരു പ്രാദേശിക കോടതിക്ക് സമീപമുണ്ടായ സ്ഫോടനങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചര്‍സാദയിലെ ടാംഗി ബസാറിലായിരുന്നു സംഭവം. മൂന്നോളം സ്ഫോടനങ്ങള്‍ നടന്നുവെന്നും 12 ഓളം പേര്‍ക്ക് പരിക്കേറ്റെന്നും ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരര്‍ കോടതി വളപ്പില്‍ പ്രവേശിച്ചതായും വെടിവയ്പ് തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ ചാവേറുകളാണെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മറ്റൊരു കോടതി പരിസരത്ത് നടന്ന സമാനമായ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.