ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎംകവര്‍ച്ച നടത്തിയ പ്രതികൾ സെക്കന്ദരാബാദിൽ  എത്തിയതായി സൂചന. തൃശൂരില്‍ നിന്നും രക്ഷപെട്ട ഏഴ് അംഗ എടിഎം കവർച്ചാ സംഘം സെക്കന്ദരാബാദിൽ എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചത്.

കൊച്ചി: ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എടിഎംകവര്‍ച്ച നടത്തിയ പ്രതികൾ സെക്കന്ദരാബാദിൽ എത്തിയതായി സൂചന. തൃശൂരില്‍ നിന്നും രക്ഷപെട്ട ഏഴ് അംഗ എടിഎം കവർച്ചാ സംഘം സെക്കന്ദരാബാദിൽ എത്തിയതായാണ് പോലീസിനു വിവരം ലഭിച്ചത്.

സെക്കന്ദരാബാദിലെ മാർക്കറ്റിൽ കവർച്ച സംഘത്തിന്റെ മുഖ സാദൃശ്യം ഉള്ളവരെ കണ്ടത് ഇവരുടെ ചിത്രങ്ങൾ സെക്കന്ദരാബാദ് പോലീസ് കേരള പൊലീസിനു കൈമാറി. അന്വേഷണസംഘം ഇത് പരിശോധിച്ചുവരികയാണ്. സെക്കന്ദരാബാദ് പോലീസ് കൈമാറിയ ദൃശ്യങ്ങളുടെ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. 

അതേസമയം എടിഎം കവർച്ച നടന്ന ചാലക്കുടിയിലും കോട്ടയത്തും പൊലീസ് വീണ്ടും പരിശോധന നടത്തും. കവർച്ചക്കാർ വാഹനം മോഷിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലുമാണ് അന്വേഷണ സംഘം വീണ്ടും എത്തുക മോഷ്ടക്കൾ എങ്ങനെ കോട്ടയത്ത്‌ എത്തി വാഹനം തട്ടിയെടുക്കാൻ ആരെങ്കിലും സഹായിച്ചോ എന്നിവ പരിശോധിക്കാനാണിത്. 

കഴിഞ്ഞ ദിവസമാമ് ചാലക്കുടിയിലും കൊച്ചി ഇരുമ്പനത്തും എടിഎം കവര്‍ച്ച നടന്നത്. കൊരട്ടയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎം കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപ കവര്‍ന്നു. തൃപ്പൂണിത്തറ ഇരുമ്പനത്ത് എസ്ബിഐ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഇരുമ്പനത്തിന് പുറമെ കൊച്ചിയില്‍ മറ്റ് ചിലയിടങ്ങളിലും കവര്‍ച്ചാ ശ്രമവും നടന്നിരുന്നു.