പാട്‌ന: ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ ഗാര്‍ഡിനെ കഴുത്തറത്ത് കൊന്ന് എടിഎം കൊള്ളയടിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. പാട്‌നയിലെ മൗര്യ കോപ്ലംക്‌സിലുള്ള എടിഎമ്മിലാണ് കൊള്ള നടന്നത്. എത്രരൂപ എടിഎമ്മില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തതയില്ല. എത്ര പേരാണ് കൊള്ളയ്ക്ക് പിന്നിലെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.