കാസര്‍കോഡ് ദേളിയില്‍ പുറത്തുനിന്നെത്തിയ സംഘം കോളേജില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. ദേളി സഅദിയ കോളേജിലെ എട്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് അപകടമുണ്ടാകുന്ന വിധത്തില്‍ ഒരു സംഘം യുവാക്കള്‍ കാറിലും ബൈക്കുകളിലുമായി കോളേജിനു മുന്നിലൂടെ അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അപടക ഭീഷണിയും പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതും കാരണം കഴിഞ്ഞ ദിവസം ഇത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്‍തിരുന്നു. ഇതിന്‍റെ പ്രതികാരമെന്ന നിലയിലാണ് സംഘം കോളേജില്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ച്.പരിക്കേറ്റ വിദ്യാ്‍ത്ഥികളെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പതംഗ സംഘമാണ് കോളജില്‍ കയറി അക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
