പ്രധാന പ്രതികളെല്ലാം പിടിയിലായതോടെയാണ് തുടര്‍ അന്വേഷണത്തിനും തെളിവുശേഖരണത്തിനും മുന്‍ ഗണനാക്രമം നിശ്ചയിച്ചിരിക്കുന്നത്. നടിയെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും എടുത്ത ചിത്രങ്ങളും വീഡീയിയോയും അടിയന്തരമായി കണ്ടെത്തണം. ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണുകളും തിരിച്ചറിയണം. യാതൊരു കാരണവശാലും ചിത്രങ്ങളോ വീഡിയോയെ പുറത്തുവരരുതെന്നാണ് സര്‍ക്കാര്‍ അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചുകളഞ്ഞെന്ന് പ്രതികള്‍ അവകാശപ്പെട്ടാല്‍ മുഖവിലക്ക് എടുക്കേണ്ടെന്നും ഏതുവിധേനയും കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. ഇവരില്‍ മറ്റാര്‍ക്കെങ്കിലും അയച്ചിട്ടുണ്ടെങ്കില്‍ അവരേയും കണ്ടത്തണം. പള്‍സര്‍ സുനിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്തുകയാണ് രണ്ടാമത്തെ വിഷയം. അവര്‍ എത്ര ഉന്നതരാണെങ്കിലും വിടേണ്ടെന്നാണ് കര്‍ശന നിര്‍ദേശം. 

പക്ഷേ കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള തുടരന്വേഷണം സാധ്യമാകൂ. തനിക്ക് കിട്ടിയ ക്വട്ടേഷന്‍ അനുസരിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികള്‍ നടിയോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന് കണ്ടത്തണം. കാറിനുളളില്‍ ചിരിച്ചുകൊണ്ട് തങ്ങള്‍ പറയുന്നത് എല്ലാം അനുസരിക്കുന്ന വീഡിയോ വേണമെന്നാണ് പ്രതികള്‍ പറഞ്ഞത്.