എറണാകുളം: കോതമംഗലത്ത് ആരാധനാലയത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. നെല്ലിക്കുഴിയിലെ കപ്പേള അജ്ഞാതര്‍ അടിച്ച് തകര്‍ത്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോതമംഗലം നെല്ലിക്കുഴിയില്‍ ആലുവ - മൂന്നാര്‍ സംസ്ഥാന പാതയ്ക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. സെബാസ്റ്റ്യന്‍ കപ്പേളയാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. 

രാത്രി പത്തരയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം അഴിച്ച് വിട്ടത്. കപ്പേളയിലേക്ക് അതിക്രമിച്ച് കയറിയ സംഘം മുന്‍വശത്തെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവം കണ്ട കപ്പേളയുടെ എതിര്‍വശത്തെ വീട്ടുകാരും അടുത്തുള്ള കമ്പനിയിലെ സുരക്ഷ ഉദ്യോഗസ്ഥനും മൂന്ന് പേരാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസിന് മൊഴി നല്‍കി. കോതമംഗലം ഭാഗത്ത് നിന്ന് എത്തിയവരാണ് ആക്രമണം നടത്തിയതെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.