കൊച്ചി: ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിനു ശുപാര്‍ശ. അ‍ഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

സംസ്ഥാന സര്‍ക്കാറിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും എജി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനോടും അഭിപ്രായം തേടിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷക അസോസിയേഷനും ചേര്‍ന്നു ചര്‍ച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.