കഴിഞ്ഞ ദിവസം വൈകീട്ട് 4.30ക്കാണ് സംഭവം. കേരള സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ അശ്വനിയും കൊച്ചിയിലെ ഐ.ടി കമ്പനിയില്‍ ജീവനക്കാരനാമായ ശംഭുവും കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുളള റോഡിലൂടെ നടന്നു പോവുകയായിരുന്നു. ആ സമയത്ത് കാറിലെത്തിയ രണ്ടു പേര്‍ അശ്വനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അശ്വനിയെ സംഘം മര്‍ദ്ദിച്ചു. ഇത് കണ്ട് തടയാന്‍ ശ്രമച്ച ശംഭുവിനെയും അക്രമികള്‍ മര്‍ദ്ദിച്ചു.കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുയും ചെയ്തു.

റോഡില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. രക്തമൊലിച്ച് അബോധാവസ്ഥയിലായ ശംഭുവിനെ ആശുപത്രിയിലെത്തിച്ചതും അശ്വനി തനിച്ചായിരുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുന്‍വൈരാഗ്യമാണോ അക്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.