കടപ്പുറത്ത് എത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
ചേര്‍ത്തല : ഒളിച്ചോടി ഒളിവില്‍ കഴിയുകയായിരുന്നു വല്ല്യമ്മയും പത്താംക്ലാസ് വിദ്യാര്‍ത്ഥിയും പിടിയിലായി. കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ വിദ്യാര്‍ത്ഥിയും വല്ല്യച്ഛന്‍റെ രണ്ടാം ഭാര്യയായ യുവതിയും ഫോര്‍ട്ട് കൊച്ചിയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു വീട്ടില്‍ ഒന്നിച്ച് കഴിയുകയായിരുന്നു ഇരുവരും.
കടപ്പുറത്ത് എത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്ക്ക് മുന്‍പില്‍ ഹാജരാക്കും. മകനെ കാണാതായെന്ന് പോലീസില്‍ പരാതി നല്‍കുമ്പോഴും കുട്ടി പോയത് വല്ല്യമ്മയ്ക്ക് ഒപ്പമാണെന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഒന്നിച്ചാണെന്ന വിവരം അറിയുന്നത്. യുവതിയും പയ്യനും തമ്മില്‍ മൊബൈല്‍ ഫോണില്‍ കൂടിയാണ് അടുപ്പത്തിലായതെന്നാണ് സൂചന.
